പൂനൂർ : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പൂനൂർ റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മദ്റസ കലോത്സവ് ഫിദാക് 2k24 യിൽ 146 പോയിന്റ് നേടി ഇഹ്യാഉൽ ഇസ്‌ലാം മദ്റസ മഠത്തും പൊയിൽ ഒന്നാം സ്ഥാനവും 142 പോയിന്റ് നേടി മഅ്ദനുൽ ഉലൂം കേന്ദ്ര മദ്റസ കാന്ത പുരം രണ്ടാം സ്ഥാനവും 130 പോയിന്റ് നേടി മഅ്ദനുൽ ഉലൂം മദ്റസ ചോയ് മഠം മൂന്നാം സ്ഥാനവും നേടി.
പൂനൂർ ഇശാഅത്തുസ്സുന്നയിൽ വെച്ച് നടന്ന കലോത്സവ് രാവിലെ 8.30 ന് കേരള മുസ്‌ലിം ജമാഅത്ത് പൂനൂർ സോൺ വൈസ് പ്രസിഡന്റ് അബ്ദു നാസിർ സഖാഫി പതാക ഉയർത്തിയതോടെ തുടക്കമായി .തുടർന്ന് റെയ്ഞ്ച് പരിധിയിലെ 13 മദ്റസകളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർഥികൾ സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിർ മത്സരം നടന്നു. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കാന്തപുരം മഅ്ദനുൽ ഉലൂം കേന്ദ്ര മദ്റസയിലെ അഹമ്മദ് യാസീൻ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം, സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുസ്സബൂർ തങ്ങൾ, ഇശാഅതു സ്സുന്ന: മാനേജർ വി ബീരാൻകുട്ടി ഫൈസി, കേരള മുസ്ലിം ജമാഅത് സോൺ പ്രസിഡണ്ട് അബ്ദുന്നസർസഖാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സ്വാദിഖ് സഖാഫി എസ് ജെ എം ജില്ല സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി കാന്തപുരം പൂനൂർ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി സെക്രട്ടറി സിറാജുദ്ദീൻ ബാഖവി, ഫിദാക് കൊ- ഓഡിനേറ്റർ അബ്ദുൽ ജലീൽ സഖാഫി കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം പാലോന്ന് കുഴിയിൽ ഉമർ മുസ്‌ലിയാർ, സി.പി അബ്ദുറഹിമാൻ മുസ്‌ലിയാർ, പി.കെ ഇബ്റാഹീം മുസ്‌ലിയാർ മെമ്മോറിയൽ ട്രോഫിയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് മെമന്റോയും നൽകി.
Tags:
POONOOR