Trending

പുസ്തക ചർച്ച നടത്തി

കുട്ടമ്പൂർ:ദേശീയ വായനശാല &ഗ്രന് ഥാലയം കുട്ടമ്പൂർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശ്രീ രാധാകൃഷ്ണൻ ഉണ്ണികുളത്തിന്റെ സുനന്ദയുടെ പൂച്ചകൾ എന്ന ബാലസാഹിത്യ കൃതിയാണ് ചർച്ചചെയ്തത്.കഥാകൃത്തായ രാധാകൃഷ്ണൻ ഉണ്ണികുളത്തിന്റെ സാന്നിധ്യം പങ്കാളികൾക്ക് നവ്യനുഭവമായി.സി. മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കാക്കൂർ പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ അബ്ബാസലി മാസ്റ്റർ മോഡറേറ്റർ ആയിരുന്നു.ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജൽന പി എം കഥാസാരം അവതരിപ്പിച്ചുകൊണ്ട് ചർച്ചയ്ക്ക് തുടക്കമിട്ടു.ആവണി,അനവദ്യ പാർവണ എന്നിവർ കഥാപാത്ര വിശകലനം ചെയ്ത് സംസാരിച്ചു.സുനന്ദയുടെയും പൂച്ചകളുടെയും കഥയിലൂടെ കുട്ടികൾക്കും സമൂഹത്തിനും നൽകുന്ന ഉപദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദക്ഷ്, ആൻമി അലിഫ്, ഗഗൻനന്ദ് എന്നിവർ സംസാരിച്ചത്.മോഡറേറ്റർ ചർച്ച ക്രോഡീകരിച്ചു. 

തുടർന്ന് കഥാകകൃത്ത് നേരിട്ട് കഥയുടെ പശ്ചാതലവും കഥാനുഭവങ്ങളും വിവരിച്ചതും ചോദ്യങ്ങൾക്ക് മറുപടി നൽകിയതും കുട്ടികൾക്ക് കൗതുകമേകി.വിദ്യാർത്ഥികളായ ശിവനന്ദ, ഡാനിൻ അസ, ശീതൾ കൃഷ്ണ എന്നിവർ പരിപാടിയുടെ ഫീഡ് ബാക്ക് അവതരിപ്പിച്ചു.ഫൈസൽ മാസ്റ്റർ, രേഖടീച്ചർ, കെ നിഷ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും സജില നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right