എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജനവാസമേഖലയിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രം സൗകര്യ പ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രദേശ വാസികൾ സമര സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് മാസ് പെറ്റീഷൻ സമർപ്പിച്ചു.
പ്രദേശത്തെ 400 ഓളം പേർ ഒപ്പിട്ട നിവേദനം ആണ് കളക്ടർ ക്ക് സമർപ്പിച്ചത്.സമര സമിതി കൺവീനർ കെ.എം.മണി, ട്രഷറർ സുബൈർ എൻ .കെ, വൈസ് ചെയർമാൻ എം.എ.ബാരി എന്നിവർ കലക്ടറുമായി സംസാരിച്ചു.
പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത് മുതൽ നാട്ടുകാർ പല വിധങ്ങളായ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.
Tags:
ELETTIL NEWS