Trending

വലിയപറമ്പ യുപി സ്കൂളിൽ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്റൂം ഉദ്ഘാടനം നാളെ

കൊടുവള്ളി: സബ്ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടിവി സ്ഥാപിച്ചുകൊണ്ട് വലിയപറമ്പ് എ എം യു പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം നാളെ നടക്കും.

ജനപ്രതിനിധികൾ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക  രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദർ സി പി ഉദ്ഘാടനം നിർവഹിക്കും.

അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,പി ടി എ,സർവീസ് സഹകരണ ബാങ്ക് എന്നിവരാണ് സ്മാർട്ട്‌ ടിവി സ്പോൺസർ ചെയ്തത്.ആലോചനാ യോഗത്തിൽ  ഹെഡ്മാസ്റ്റർ ടി പി അബ്ദുസ്സലാം,പിടിഎ പ്രസിഡണ്ട് സലാം പാറക്കണ്ടി, അധ്യാപകർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right