Trending

ഗാന്ധിജയന്തി ദിനത്തിൽ കുട്ടമ്പൂർ അങ്ങാടി ശുചീകരിച്ചു.

കുട്ടമ്പൂർ: ഒക്ടോബർ -2 ഗാന്ധിജയന്തി ദിനത്തിൽ Mec-7 ഹെൽത്ത് ക്ലബ്ബ് കുട്ടമ്പൂർ യൂണിറ്റ് ശുചീകരണ പ്രവർത്തികൾ നടത്തി. പതിവ് വ്യായാമ പരിശീലനങ്ങൾക്ക് ശേഷം 40-ൽ അധികം Mec-7 കുടുംബാംഗങ്ങളാണ് കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരം ശുചീകരിക്കുന്നതിന് നേതൃത്വം നൽകിയത്.



ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ആറാം വാർഡ് മെമ്പർ ഷംന ടീച്ചർ നിർവഹിച്ചു.സെന്റർ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ, യൂണിറ്റ് പ്രസിഡണ്ട് ഒ കെ ലോഹിതാക്ഷൻ, സെക്രട്ടറി മണ്ടയാട്ട് ബഷീർ, ട്രഷറർ വാസുദേവൻ മാസ്റ്റർ, ട്രെയിനർമാരായ ഇഖ്ബാൽ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ,സത്യനാഥൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 

ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പരിപാടിയിൽ വെച്ച് കൈമാറി.
Previous Post Next Post
3/TECH/col-right