കുട്ടമ്പൂർ:ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ രാവിലെ പുഷ്പാർച്ചന നടത്തുകയും വായനശാല പരിസരവും ഗവ.ആയുർവേദ ആശുപത്രി റോഡും ശുചീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.ടി കെ വാസുദേവൻ, കെ കെ ലോഹിതക്ഷൻ, പി സി ചന്ദ്രൻ, സി പി രവി,പി അസ്വീൽ,അഞ്ജുഷ, പി കെ അശോകൻ, ശാമില എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം വായനശാല ഹാളിൽ ചേർന്ന ഗാന്ധി സ്മൃതി, ശുചിത്വ സദസ്സ് ഒ കെ ലോഹിതക്ഷൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് മധു എം അധ്യക്ഷത വഹിച്ചു. കുമാരി വിദ്യാദാസ് കുട്ടമ്പൂർ ഗാന്ധിദിന സന്ദേശം നൽകി. ഹരിത കർമ്മ സേന വളണ്ടിയർ ശ്രീമതി സുഗതയെ ആദരിച്ചു. വനിതാവേദി കൺവീനവർ പി കെ രമണി പൊന്നാട അണിയിച്ചു.കെ സുരേന്ദ്രൻ,ടി കെ അബ്ദുൽ ഹഖ്,രമണി പി കെ, സുഗത, ഒ പി കൃഷ്ണ ദാസ് എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, അശ്വതി പി വി നന്ദിയും പറഞ്ഞു.
Tags:
NANMINDA