താമരശ്ശേരി: ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ഇവരുടെ പുനരധിവാസം സാമൂഹിക ഉത്തരവാദിത്വമാണെന്നും ഉന്നത വിദ്യഭ്യാസ സാമൂഹുനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ആരംഭിച്ച പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാരായ പുരുഷന്‍മാര്‍ക്കുള്ള പ്രതീക്ഷ ഭവന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി തടസ്സരഹിതമായ കെട്ടിടമാണ് ഇപ്പോള്‍ പല സ്ഥാപനങ്ങളും ഒരുക്കുന്നത്. എന്നാല്‍ അവരെ ഉള്‍ക്കൊള്ളാനുള്ള തടസ്സരഹിതമായ മനസ്സും കൂടി ഉണ്ടാവുമ്പോഴാണ് നാമെല്ലാവരും യഥാര്‍ത്ഥ മനുഷ്യരാവുക. ഭിന്നശേഷി മേഖലക്ക് വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങള്‍ എന്നതടക്കം ഈ പദ്ധതികളാണ്. കേരളം ഭിന്ന ശേഷി മേഖലയില്‍ മാതൃകാ സംസ്ഥാനമായി മാറാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ ആശങ്കകള്‍ ദൂരീരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈഎടുത്ത് നടത്തുന്ന പദ്ധതികളുമായി പൊതുസമൂഹം സഹകരിണമെന്നും മന്ത്രി അഭ്യാര്‍ത്ഥിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് കെ.എം അഷ്‌റഫ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് ചെയർമാൻ എ.കെ കൗസര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് മോയത്ത്, ബിന്ദു സന്തോഷ്,സാമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം , HCF പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ, പ്രതീക്ഷാ ഭവൻ ചെയർമാൻ ടി.എം.അബ്ദുൽ ഹക്കീം, കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കിൽ, സി.കെ അസീസ് ഹാജി, ഷമീർ അവേലം, ഹമീദ് പനയംകണ്ടി, വി.സി.മജീദ്, നവാസ് ഐ.പി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഹാരിസ് പുല്ലാളൂര്‍, റാഷിദ, ശരത് ജ്യോതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Tags:
THAMARASSERY