കൊടുവള്ളി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റിന്റെ ആദ്യഘട്ട ഉദ്ഘാടനം താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കൊടുവള്ളി മണ്ഡലത്തിൽ നടത്തിയ പഠനത്തിൽ നിന്ന് ലഭിച്ച കരിയർ തെരെഞ്ഞെടുപ്പിലെ അപര്യാപ്തത മനസിലാക്കിയാണ് ഉന്നതി പദ്ധതിയിൽ ഇത്തരം ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ലൈഫോളജി എന്ന സ്ഥാപനമാണ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് തയ്യാറാക്കിയത്. ഹൈസ്കൂൾ തല വിദ്യാർഥികൾക്ക് ആറ്റിറ്റ്യൂ ടെസ്റ്റ് നടത്തുകയും അഭിരുചി നിർണയം നടത്തുകയും ചെയ്തു.ഈ വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് ക്ലസ്റ്ററുകളായി തിരിക്കുകയും കരിയർ കൗൺസിലിങ്ങും തുടർ ഗൈഡൻസുകൾ സമയബന്ധിതമായി നൽകുകയും വിദ്യാർത്ഥികള അവരുടെ അഭിരുചിക്കനുസൃതമായ മേഖലകളിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പാരമ്പര്യമായ തൊഴിൽ മേഖലകൾ മാത്രം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ മനോഭാവം മനസിലാക്കി തുടർ കൗൺസിലിങ്ങ് നൽകുന്നതിന് പദ്ധതിയുടെ ഭാഗമായി ഇരുപതിലധികം മെൻ്റർമാരെ നിയോഗിക്കുക്കയും ചെയ്യുന്നു. മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഘട്ടം ഘട്ടമായി ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തുമെന്നും എം.എൽ.എ അറിയിച്ചു.ലൈഫളജി ചീഫ് ഇന്നോവേറ്റീവ് ഓഫീസർ രാഹുൽ ഈശ്വർ വിഷയാവതരണം നടത്തി.
പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ കൗസർ മാസ്റ്റർ,വാർഡ് മെമ്പർ ഫസീല ഹബീബ്,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിടി, സ്കൂൾ പ്രിൻസിപ്പൽ മഞ്ജുള യു.ബി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഉമ്മുക്കുൽസു .ഓ,ഉന്നതി എക്സിക്യൂട്ടീവ് മെമ്പർ ഹാഫിസ് റഹ്മാൻ പി.പി , വിനോദ് മൂന്നാം തോട്,ഹബീബ്റഹ്മാൻ എപി, തുടങ്ങിയവർ സംസാരിച്ചു.
Tags:
KODUVALLY