Trending

ജിഎച്ച്എസ്എസ് പൂനൂർ: എസ് പി സി അവധിക്കാല ക്യാമ്പ്

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റിന് ഓണം അവധിക്കാലത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പി സാജിത ഉദ്ഘാടനം ചെയ്തു. 

ബാലുശ്ശേരി സി ഐ ടി പി ദിനേശ് പതാക ഉയർത്തി. രജീഷ്, എ വി മുഹമ്മദ്, കെ അബ്ദുസലീം, ഡി ഐമാരായ മുഹമ്മദ് ജംഷീദ്, അഭിഷ, എ സി പി ഒ കെ കെ നസിയ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി കെ മഹേഷ് സ്വാഗതവും സി പി ഒ പി പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തിത്വ വികസനം, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ഫിസിക്കൽ ട്രെയിനിങ്ങും പരേഡും നൽകി. ബാലുശ്ശേരി എസ് ഐ ശ്രീ രജീഷ്, കെ അബ്ദുൾ ലത്തീഫ് സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ ക്ലാസുകൾ നൽകി. കുട്ടികളുടെ കലാപരിപാടികളും കാപ്പാട് ബീച്ചിലേക്ക് ഫീൽഡ് ട്രിപ്പും നടത്തി.
Previous Post Next Post
3/TECH/col-right