ഷിരൂർ: ലോറിക്കുള്ളിൽ അർജുനുണ്ടെന്ന് താൻ പലതവണ പറഞ്ഞപ്പോഴും ആരും വിശ്വസിച്ചില്ലെന്ന് ലോറി ഉടമ മനാഫ്. അർജുനെ ഗംഗാവലി പുഴക്ക് വിട്ടുനൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തിരിച്ച് എത്തിക്കുമെന്ന് അമ്മക്ക് കൊടുത്ത വാക്ക് താൻ പാലിക്കുകയാണെന്നും മനാഫ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ തനിക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ വിട്ടുകൊടുക്കാൻ തയാറായില്ല. ഒരു സാധാരണക്കാരനെക്കൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ താൻ ചെയ്തെന്നും പറയുമ്പോൾ മനാഫിന്റെ കണ്ണുകൾ നിറഞ്ഞു.“ലോറിക്കുള്ളിൽ അർജുനുണ്ടെന്നും അവിടെനിന്ന് എവിടെയും പോകില്ലെന്ന് എത്രയോ നാളുകളായി ഞാൻ പറഞ്ഞിരുന്നു. ആർക്കും വിശ്വാസമില്ലായിരുന്നല്ലോ.
ഇനിയെങ്കിലും നിങ്ങള് നോക്ക്. നമ്മുടെ ലോറിയാണത്. അർജുൻ അതിൽ തന്നെയുണ്ട്. അങ്ങനെ അവനെ ഗംഗാവലി പുഴയിൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അർജുനെ അവിടെ തിരിച്ച് എത്തിക്കുമെന്ന് അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്. ഒരു സാധാരണക്കാരനെക്കൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ഞാൻ ചെയ്തു. തോൽക്കാനുള്ള മനസ്സില്ല എനിക്ക്” -മനാഫ് പറഞ്ഞു.
Tags:
INDIA