താമരശ്ശേരി: കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ചതും വീതി കുറഞ്ഞതുമായ വട്ടക്കുണ്ട് പാലം പുതുക്കിപ്പണിയുക, നടപ്പാത നിർമ്മിച്ച് കാൽനടയാത്രക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്രദേഴ്സ് വട്ടക്കുണ്ട് വാട്സ്ആപ്പ് കൂട്ടായ്മ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സൂചന കുത്തിയിരിക്കൽ സമരത്തിൽ വെച്ച് ബഹുജനങ്ങൾ നൽകിയ പരാതിയുടെ ഒപ്പ് ശേഖരണത്തിന്റെ സമർപ്പണവും, പാലം പുതുക്കിപ്പണിയുക നടപ്പാത നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും
കോഴിക്കോട് പാർലമെൻറ് മണ്ഡലം എം പി എം കെ രാഘവൻ, കൊടുവള്ളി മണ്ഡലം എംഎൽഎ എം കെ മുനീർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, നാഷണൽ ഹൈവേ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജൽജിത് എന്നിവർക്ക് കൂട്ടായ്മയുടെ ചെയർമാൻ കെ കെ മജീദ് കൺവീനർ കെ കെ റഷീദ് എന്നിവർ സമർപ്പിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വി മുഹമ്മദ്, സിദ്ദീഖ് കാരാടി, യൂസഫ് മാസ്റ്റർ, ബഷീർ പത്താൻ, എം സുൽഫിക്കർ,അലി കാരാടി എന്നിവരും കൂടെ ഉണ്ടായിരുന്നു .വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തി പ്രശ്നപരിഹാരതിന്ന് ശ്രമിക്കുമെന്ന് എം പി ഉറപ്പ് നൽകി. എംഎൽഎയും, പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദനും മറ്റ് എൻജിനിയർമാരുമായി ബന്ധപ്പെട്ടു അടിയന്തിര ഇടപെടലുകൾ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് മാസ്റ്റർ പറഞ്ഞു.
Tags:
THAMARASSERY