എളേറ്റിൽ:സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ കിഴക്കോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം എളേറ്റിൽ ജി എം യു പി സ്കൂളിൽ വെച്ച് നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിദത് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ക്ലീൻ ക്യാമ്പസ് ന്റെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സെപ്റ്റംബർ മാസത്തെ ട്രോഫി 6A ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ശുചിത്വ പ്രതിജ്ഞ,മനുഷ്യചങ്ങല എന്നിവ തീർത്തു. സുജിത്ത് മിഷൻ ജില്ലാ കോഡിനേറ്റർ ലാജുവന്ദി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എം ടി അബ്ദു സലീം എന്നിവർ സംസാരിച്ചു. എക്കോ ക്ലബ്ബ് കൺവീനർ ബബിത പി നന്ദി പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി വി സി അബ്ദുറഹ്മാൻ,എൻ പി മുഹമ്മദ്, ജമീല,വി. ഇ. ഒ കിഴക്കോത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ, പ്രിയങ്ക കരൂ ഞ്ഞിയിൽ, അസിസ്റ്റന്റ് സെക്രട്ടറി സുസ്മിത എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS