Trending

പരപ്പൻ പൊയിൽ - പുന്നശ്ശേരി കാരക്കുന്നത്ത് റോഡ് 45 കോടിയുടെ പ്രവൃത്തിക്ക് പുതുക്കിയ സാങ്കേതിക അനുമതി ലഭിച്ചു : ഡോ. എം.കെ മുനീർ എം.എൽ.എ

കൊടുവള്ളി: പരപ്പൻ പൊയിൽ-പുന്നശ്ശേരി-കാരക്കുന്നത്ത് റോഡ് നവീകരണത്തിന് 45.27 കോടി രൂപയുടെ പ്രവൃത്തിക്ക് പുതുക്കിയ സാങ്കേതിക അനുമതി നൽകി കൊണ്ട്  KRFB പ്രൊജക്ട് ഡയറക്ടർ 23.09.2024ന് ഉത്തരവായതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. 

2020 ൽ ഭരണാനുമതി ലഭിച്ച പ്രവർത്തിക്ക്  ഭൂമി സൗജന്യമായി  ലഭ്യമാക്കിയതിന് ശേഷം 2023 ഒക്ടോബറിൽ സാങ്കേതിക അനുമതി ലഭ്യമായിരുന്നുവെങ്കിലും, തയ്യാറാക്കിയിരുന്ന വിശദമായ എസ്റ്റിമേറ്റ് കിഫ്ബി ഉദ്യോഗസ്ഥരുടെ  പരിശോധനയിൽ,  നിരവധി അപാകതൾ കണ്ടെത്തിയതിനാൽ ലഭ്യമായ സാങ്കേതിക അനുമതി റദ്ദ് ചെയ്യുകയായിരുന്നു.പിന്നീട്, റോഡിൻ്റെ മുഴുവൻ പ്രവർത്തിയും റീ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്ക് സമർപ്പിക്കുകയും,  05.08.2024 ന് ചേർന്ന ടെക്നിക്കൽ കമ്മിറ്റി അനുമതി നൽകാൻ തീരുമാനിക്കുകയും ചെയ്തു. 
റോഡ് നവീകരണത്തിന് FDR രീതി അവലംബിക്കുന്നതിനാൽ ടെൻഡറിന് മുമ്പായി Project Execution Document (PED) തയ്യാറാക്കുന്ന ജോലി കൂടി കിഫ്ബി ഉടൻ പൂർത്തിയാക്കുമെന്നും ആയതിന് ശേഷം പ്രവൃത്തി ടെൻഡർ ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.
ടെൻഡറിന് ശേഷം പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം നേരിടുന്ന പ്രവണത വർധിച്ചതിനാലാണ് PED കൂടി തയ്യാറാക്കുന്നതെന്നും അദ്ധേഹം അറിയിച്ചു. 
Previous Post Next Post
3/TECH/col-right