താമരശേരി:തിളച്ച പാൽ ദേഹത്ത് മറിഞ്ഞ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന് ദാരുണാന്ത്യം.
താമരശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ് ലൻ അബദുള്ള (ഒന്ന്) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ എടുത്ത് അടുക്കളയിൽ എത്തിയപ്പോൾ അറിയാതെ പാൽപാത്രം തട്ടി തിളച്ച പാൽ കുഞ്ഞിൻ്റെ ദേഹത്ത് പതിച്ചത്. ഉടൻ താമരശേരിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് കുഞ്ഞ് മരണപ്പെട്ടത്.സഹോദരങ്ങൾ: നേഹ നസീബ്, അംദാൻ അബ്‌ദുള്ള, അൽഹാൻ അബദുള്ള.
Tags:
OBITUARY