കുട്ടമ്പൂർ:MEC-7 കുട്ടമ്പൂർ യൂണിറ്റ് പതിവ് വ്യായാമ പരിശീലനങ്ങൾക്ക് ശേഷം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്നേഹപ്പൂക്കളം ഒരുക്കിയതിനുശേഷം Mec-7 അംഗങ്ങൾക്ക് കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ പായസ വിതരണവും നടത്തി.
പരിപാടികളുടെ ഭാഗമായി ഓൺലൈൻ ഓണക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഓണാഘോഷത്തിൽ മേഖല 2 കോഡിനേറ്റർ നിയാസ് എകരൂലിന്റെ സാന്നിധ്യം അംഗങ്ങൾക്ക് ആവേശം നൽകുന്നതായി.
പരിപാടികൾക്ക് യൂണിറ്റ് പ്രസിഡണ്ട് ഒ കെ ലോഹിതാക്ഷൻ സെക്രട്ടറി ബഷീർ മണ്ടയാട്ട് സെന്റർ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ, വനിതാ വിംഗ് ഏരിയ കോർഡിനേറ്റർ ശാദിയ മിന്നത്ത്, വനിതാ യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി രമണി വാർഡ് മെമ്പർ ഷംന ടീച്ചർ ട്രെയിനർമാരായ ഷംസീർ പാലങ്ങാട്, അബ്ദുള്ള മാസ്റ്റർ, ഷാക്കിറ, നൗഷിഫ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
NANMINDA