Trending

ഇന്നു ഉത്രാടം:പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികള്‍.

പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി  മലയാളികള്‍. ഇന്നു ഉത്രാടമെത്തുന്നതോടെ ഓണാഘോഷത്തിനുള്ള അവസാനവട്ട ഓ‌ട്ടപ്പാച്ചിലിലാണ് നാടും നഗരവും. വയനാട് ദുരന്തത്തിന്‍റെ ആഘാതത്തിനിടയിലാണ് ഇക്കുറി ഓണം എത്തുന്നത് എന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കുറവാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും പൂക്കളമിട്ടും സദ്യവട്ടത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയും മലയാളികള്‍  തയ്യാറെടുപ്പിലാണ്. 

ഉത്രാടപ്പാച്ചില്‍ വിപണിയെ വീണ്ടും സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര ശാലകളും, വഴിയോര കച്ചവടക്കാരും. ഓണം വിപണന മേളകളിലും, പച്ചക്കറിച്ചന്തകളിലും, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും വലിയ തോതിലുള്ള ആള്‍ത്തിരക്കാണ് അനുഭവപ്പെടുന്നത്. 

റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും, മറ്റ് സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ പൂ വിപണിയും സജീവമാണ്. റോഡുകളിലും ജനത്തിരക്കേറിയിട്ടുണ്ട്. ഓണപ്പരീക്ഷകള്‍ പൂര്‍ത്തിയാക്കി സ്കൂളുകള്‍ ഇന്നലെ അടച്ചതോടെ കുട്ടികളും ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്നു തുടങ്ങി. 

Previous Post Next Post
3/TECH/col-right