Trending

ആയുർവേദ വയോജന മെഡിക്കൽ ക്യാമ്പ്

പന്നിക്കോട്ടൂർ:ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും നരിക്കുനി ഗ്രാമപഞ്ചായത്തും സംയുക്തമായി  സംഘടിപ്പിച്ച ആയുർവേദ വയോജന മെഡിക്കൽ ക്യാമ്പ് പന്നികോട്ടൂർ 
ഗവൺമെൻ്റ് ആയുർവേദ ആശുപത്രി പരിസരത്ത് വെച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജൗഹർ പൂമംഗലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സുനിൽ കുമാർ 
അധ്യക്ഷ സ്ഥാനം വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മൊയ്തീൻ നെരോത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ലതിക കെ കെ ,വാർഡ് കൺവീനർ എൻ. കെ.മുഹമ്മദ് മുസ്ലിയാർ, HMC മെമ്പർമാരായ ആലി ഹാജി, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.


ഡോ. അനഘ പി, ഹർഷം പ്രോജക്ട്, മെഡിക്കൽ ഓഫീസർ,
ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. ജീവിതശൈലീ ജന്യ രോഗങ്ങളുടെ സ്ക്രീനിംഗും
രക്ത പരിശോധന നയും നടന്നു. ക്യാമ്പിൽ നൂറിലധികം രോഗികൾക്ക് ചികിത്സ ലഭ്യമാക്കി.ഡോക്ടർ മാരായ ഡോ അനഘ പി, ഡോ ശ്രവ്യ ലക്ഷ്മി, ഡോ രേഷ്മ രമേശ്‌ , ഡോ അഭിജിത്ത് എന്നിവർ ക്യാംപിൽ വൈദ്യപരിശോധന നടത്തി.

സീനിയർ മെഡിക്കൽ ഓഫീസർ ബിജു കെ. വി. ക്യാമ്പിന് സ്വാഗതവും, ഫർമസിസ്റ്റ് ബഷീർ കെ.കെ നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right