പൂനൂർ: വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഹെൽത്ത് കെയർ ഫൌണ്ടേഷന് കീഴിലുള്ള കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോഴിക്കോട് ജില്ലാ നേതാക്കളെയും കൊടുവള്ളി ബാലുശ്ശേരി നിയജകമണ്ഡലം നേതാക്കളെയും യൂണിറ്റ് നേതാക്കളെയും ആദരിച്ചു.
നേതാക്കളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. നേതാക്കൾ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്‌തു.
പ്രോഗ്രാം കൊഓർഡിനേറ്റർ കെ അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി പരിപാടി ഉത്ഘാടനം ചെയ്‌തു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങഉടെ പ്രശ്നങ്ങളോടൊപ്പം അവരുടെ അമ്മമാർ അനുഭവിക്കുന്ന നിരവധി വെല്ലുവിളികൾ കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷി അവസ്ഥയിലുള്ള കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ, അവരുടെ ചികിത്സാർത്ഥവും പരിശീലനത്തിനുമായി സ്വന്തം ജീവിതം തന്നെ അവർക്കായി ഉഴിഞ്ഞു വെക്കേണ്ടി വരുന്നത് പലപ്പോഴും അമ്മമാരാണ്. ജില്ലയിലെ വ്യാപാരി സമൂഹത്തിന്റെ മുഴുവൻ സഹകരണവും ഇത്തരം കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു.
കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് സലീം രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബാബു മോൻ കുന്നമംഗലം, മനാഫ് കാപ്പാട്, അമീർ മുഹമ്മദ് ഷാജി, സെക്രട്ടറി രാജൻ കാന്തപുരം, എക്സിക്യൂട്ടീവ് അംഗങ്ങളായ പി സി അഷ്‌റഫ് താമരശ്ശേരി, മുനവർ അബൂബക്കർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കാരുണ്യ തീരം ജ: സെക്രട്ടറി പി കെ ഷമീർ ബാവ സ്വാഗതവും, സ്കൂൾ പ്രിൻസിപ്പൽ ലുംതാസ് സി കെ നന്ദിയും പറഞ്ഞു.
Tags:
POONOOR