കൊടുവള്ളി: കൊടുവള്ളി കൊളത്തുക്കരയിൽ വിൽപ്പനക്കായി സൂക്ഷിച്ച 1.150 കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയെ കൊടുവള്ളി പോലീസ് പിടികൂടി.
മാനിപുരം പുറായിൽ നൗഷാദ് ഗുലാം (48) ആണ് രഹസ്യവിവരത്തെ തുടർന് പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
കൊടുവള്ളി എസ് ഐ ജിയോ സദാനന്ദൻ, സീനിയർ സി പി ഒ മാരായ എ കെ രതീഷ്, പ്രസുൻ, സി പി ഒ മാരായ വബിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:
KODUVALLY