Trending

Mec-7 നൂറാം ദിനം ആഘോഷിച്ചു.

കുട്ടമ്പൂർ:മെക്-7കുട്ടമ്പൂർ യൂണിറ്റ് പ്രഭാത വ്യായാമം  ആരംഭിച്ചതിന്റെ നൂറാം ദിനം സമുചിതമായി ആഘോഷിച്ചു. നിത്യ പരിശീലനത്തിന് ശേഷം ആരംഭിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്  ഒ കെ ലോഹിതാക്ഷൻ Mec-7 പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.

യൂണിറ്റ് സെക്രട്ടറി ബഷീർ മണ്ടയാട്ട് ചടങ്ങിൽ സ്വാഗതം പറഞ്ഞു.മേഖല-2 കോഡിനേറ്റർ നിയാസ് എകരൂല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റർ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ,വാർഡ് മെമ്പർ ഷംന ടീച്ചർ, സത്യാനന്ദൻ  എന്നിവർ സംസാരിച്ചു.

ട്രെയിനർമാരായ ഡോക്ടർ നുഫൈൽ, രിജുവാൻ, ഷംസീർ, ഇഖ്ബാൽ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ,വിനീഷ്, ഷാക്കിറ,നൗഷിഫ തുടങ്ങിയവർ സംബന്ധിച്ചു.70-പുരുഷ അംഗങ്ങളുടെയും, 60-വനിതാ അംഗങ്ങളുടെയും പങ്കാളിത്തം നൂറാം ദിനാചരണ പരിപാടിക്ക് മാറ്റ് വർദ്ധിപ്പിച്ചു. വനിതാ യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി രമണി ചടങ്ങിന് നന്ദി പറഞ്ഞു,

Mec-7 അംഗങ്ങളുടെ അനുഭവം പങ്കുവെക്കലും, പായസ വിതരണവും പരിപാടിയെ ആസ്വാദ്യകരമാക്കി.

Previous Post Next Post
3/TECH/col-right