Trending

സ്വീകരണവും, അനുമോദന യോഗവും നടത്തി.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ച ബാലുശ്ശേരി എം എൽ എക്ക് സ്വീകരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻ എം എം എസ് ലഭിച്ച കുട്ടികൾക്കും അനുമോദന പരിപാടിയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എഡ്യു കെയർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.

എ വി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആനിസ ചക്കിട്ട കണ്ടി, ഖൈറുന്നിസ റഹിം, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, സജിത എം എന്നിവർ സംസാരിച്ചു. ബിന്ദു വി ജോർജ്ജ് സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും അറിയിച്ചു.
Previous Post Next Post
3/TECH/col-right