കട്ടിപ്പാറ: ഓഗസ്റ്റ് 19, അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിൻറെ കീഴിൽ കാരുണ്യതീരം ക്യാമ്പസിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന പ്രതീക്ഷാഭവൻ കൂട്ടുകാർക്കായി 'ഒരു ദിവസം' എന്ന വിഷയത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.
മത്സരത്തിന്റെ ഫലപ്രഖ്യാപനവും ചിത്രങ്ങളുടെ പ്രദർശനവും കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ലുംതാസ് സി. കെ ഉദ്ഘാടനം ചെയ്തു.
പ്രതീക്ഷാഭവൻ സൂപ്രണ്ട് പരിപാടിയുടെ അധ്യക്ഷനായിരുന്നു.
Tags:
THAMARASSERY