Trending

പൊതു സ്ഥലത്തേക്ക് മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് 25000 രൂപ പിഴ.

താമരശ്ശേരി: താമരശ്ശേരി താലൂക്ക്  ആശുപത്രിയുടെ മുൻവശത്ത് പ്രവർത്തിക്കുന്ന സിലോൺ ബേക്കറി ഉടമക്ക് 25000 രൂപ പിഴ ചുമത്തി ഗ്രാമ പഞ്ചായത്ത് നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസം രാത്രി ബേക്കറിയിലെ ടാങ്കിലെ മലിനജലം നടപ്പാതയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുജന ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.

താമരശ്ശേരി പോലീസിലും നാട്ടുകാർ പരാതി നൽകിയിരുന്നു.
Previous Post Next Post
3/TECH/col-right