തിരുവമ്പാടി: കക്കാടംപൊയില്‍ - കൂമ്പാറ റോഡിലെ ആനക്കല്ലുമ്പാറ വളവിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരണപ്പെട്ടു.
കൊടുവള്ളി മുക്കിലങ്ങാടി കുന്നത്പറമ്പിൽ ശുകൂർ - സലീന ദമ്പതികളുടെ മകൾ ഫാത്വിമ മഖ്ബൂലയാണ് (21) മരണപ്പെട്ടത്.
കാറിലുണ്ടായിരുന്ന ഓമശേരി തെച്ച്യാട് ചക്കിട്ടകണ്ടിയിൽ മുഹമ്മദ് മുൻഷികിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം നടന്നത്.
കക്കാടംപൊയിലിൽ നിന്നും കൂമ്പാറയിലേക്ക് ചുരമിറങ്ങിവരുമ്പോൾ കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സ്ഥിരമായി അപകടം നടക്കുന്ന റോഡിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും അനേകമാളുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ
ഇന്നലെ കൂമ്പാറ കക്കാടംപൊയിലിൽ കാർ മറിഞ്ഞു മരണപെട്ട കൊടുവള്ളി മുക്കിലങ്ങാടി ഷുക്കൂറിന്റെ മകൾ ഫാത്തിമ മഖ്ബൂല (21) യുടെ മയ്യത്ത് നിസ്കാരം ഇന്ന് വൈ കുന്നേരം 4 മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
Tags:
WHEELS