പൂനൂർ:പൂനൂർ ജി.എം.എൽ.പി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എൽഎസ്എസ് ജേതാക്കൾ ആയ കുട്ടികളെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബാലുശ്ശേരി എം എൽ എ അഡ്വക്കേറ്റ് സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ നെയിംബോർഡ് സ്ഥാപിക്കാൻ പി.ടി.എ സമാഹരിച്ച ഫണ്ട് പി.ടി.എ പ്രസിഡണ്ടിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽരാജ് ഏറ്റുവാങ്ങി. 'പടവുകൾ' മാസികയുടെ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ നിർവഹിച്ചഓഡിറ്റോറി ഓഡിറ്റോറിയം നവീകരണത്തിനുള്ളഫണ്ട്ശ്രീ.റഹ്മത്തുള്ള നിന്നും വാർഡ് മെമ്പർ സി. പി കരീം മാസ്റ്റർ ഏറ്റുവാങ്ങി.ബ്ലോക്ക് മെമ്പർ സാജിത സമ്മാനവിതരണം നടത്തി.
പിടിഎ പ്രസിഡണ്ട് മുനീർ മോയത്ത്,എസ്.എം.സി ചെയർമാൻ ഷൈമേഷ്, എം.പി ടി.എ ചെയർ പേഴ്‌സൺ ജൈഷ്ണജ.ടി, ടി.സി രമേശൻ മാസ്റ്റർ,മുഹമ്മദ്ഷാഫി,ബുഷൈർ,ഷാഫി,സ്റ്റാഫ് സെക്രട്ടറി ഷൈമ എ.പി എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും,സീനിയർ അസിസ്റ്റൻറ് ഇസ്മയിൽ യു.കെ നന്ദിയും പറഞ്ഞു.
Tags:
EDUCATION