Trending

പി. ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്

എളേറ്റിൽ:എളേറ്റിൽ വട്ടോളി ഗ്രാമീണ വായനശാല & ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്നു നൽകുന്ന മൂന്നാമത് ബാലസാഹിത്യ പുരസ്കാരത്തിന് പ്രസിദ്ധ കഥാകാരി ശ്രീകല മേനോന്റെ 
"ഹൂപ്പോ" എന്ന ബാലനോവൽ  അർഹമായി. ഗ്രന്ഥശാല സ്ഥാപക സെക്രട്ടറിയും അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പി ഉസ്മാൻ മാസ്റ്ററുടെ ഓർമ്മ നില നിർത്താൻ ഏർപ്പെടുത്തിയ ഈ അവാർഡ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.

ഒരു ദേശാടനക്കിളിയുടെ കണ്ണിലൂടെ പുതിയ കാലത്തെയും ജീവിതത്തെയും കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന 'ഹൂപ്പോ" ബാല ലോകത്തിന് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ പി പി ശ്രീധരനുണ്ണി,എ പി കുഞ്ഞാമു, കാനേഷ് പുനൂർ, എന്നിവർ അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 24  ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എളേറ്റിൽ വട്ടോളി വായനശാല പരിസരത്ത് വെച്ച് ഡോക്ടർ എം കെ മുനീർ അവാർഡ് വിതരണം ചെയ്യും. ഡോ: സോമൻ കടലൂർ മുഖ്യാതിഥിയായിരിക്കും.
Previous Post Next Post
3/TECH/col-right