ചേളന്നൂർ :ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരംസംസ്ഥാന തലത്തിൽ . രണ്ടാം സ്ഥാനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാന സർക്കാരിൻറെ കായക്കല്പ്പ പുരസ്കാരത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തലക്കളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.
നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഒമ്പതാം സ്ഥാനം നേടിയതും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് അഭിമാനമായി.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം മാലിന്യ പരിപാലനം അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് നൽകുന്ന അവാർഡാണ് കായ്കാൽപ്പ്' .ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതവും ആരോഗ്യ മേഖലയിലെ വിവിധ ഫണ്ടുകളും വിനിയോഗിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ആരോഗ്യകേന്ദ്രങ്ങളുടെ പുരോഗതിക്ക് കാരണമായി.
Tags:
NARIKKUNI