Trending

ആവിലോറ സ്കൂളിൽ നെസ്റ്റ് ഇംഗ്ലീഷ് അക്കാദമിക് പ്രോജക്റ്റിന് തുടക്കമായി.

ആവിലോറ : ആവിലോറ എം എം എ യു പി സ്കൂളിൽ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ അക്കാദമിക വർഷം നടപ്പാക്കുന്ന നെസ്റ്റ് അക്കാദമിക് പ്രോജക്ടിന് തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. 
 
പ്രോജക്ട് ലോഞ്ചിംഗിന്റെ ഭാഗമായി മേഘാലയയിൽ നിന്നുള്ള മിസ് ഇവാൻ, ബയാഭ്യ എന്നീ രണ്ട് അധ്യാപികമാർ വിദ്യാലയത്തിൽ ഇംഗ്ലീഷ് ഭാഷ പരിപോഷണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.പ്രോജക്ട് ലോഞ്ചിംഗ് പി വി അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ടി പി സലീം നിർവഹിച്ചു.
 
കെ എം ആഷിക്കുറഹ്മാൻ 
 എ പി റഹീന, എൻ സി ഷമീന, ഹിബ ഫാത്തിമ സംസാരിച്ചു. പി ടി സുപ്രിയ സ്വാഗതവും,മുഹമ്മദ്‌  ആദിൽ  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right