പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്കൂളിൽ ഈ വർഷം എൽ എസ് എസ് വിജയികളായ കുട്ടികൾക്കുള്ള അനുമോദന യോഗവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി. വാർഡ് മെമ്പർ ജസീല മജീദ് വിശിഷ്ടാതിഥിയായി സംസാരിച്ചു.
ആറ് വിദ്യാർത്ഥികൾക്കാണ് ഈ വർഷം എൽഎസ്എസ് നേടാൻ കഴിഞ്ഞത്. ചടങ്ങിൽ പഠന പിന്നാക്ക അവസ്ഥയിലുള്ള കുട്ടികളെ പരിപോഷിപ്പിക്കാനുള്ള ‘കൂടെയുണ്ട്’ പദ്ധതിയുടെ ഉദ്ഘാടനവും അറബിക് ടാലൻറ് സെർച്ച് പരീക്ഷയിൽ വിജയം നേടിയവർക്കുള്ള അനുമോദനവും നടത്തി. ടി തൻവീർ, എം കെ ഇർഷാദ്, കെ പ്രഗീഷ്, നീന എന്നിവർ സംസാരിച്ചു പ്രധാന അധ്യാപിക പി കെ സുമ സ്വാഗതവും, ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി എം കെ ഇർഷാദ് (പ്രസിഡണ്ട്) കെ പ്രഗീഷ് (വൈസ് പ്രസിഡണ്ട്), കെ കെ നീന (എം പി ടി എ ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:
EDUCATION