Trending

ദേശീയ വ്യാപാരദിനം:പതാക ഉയർത്തലും,അങ്ങാടി ശുചീകരണവും നടത്തി.

എളേറ്റിൽ:ഓഗസ്റ്റ് 9 ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് എളേറ്റിൽ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും, എളേറ്റിൽ വട്ടോളി അങ്ങാടി ശുചീകരണവും യൂണിറ്റ് പ്രസിഡന്റ്‌ ബി.സി. മോയിൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

അങ്ങാടിയിലെ ഓരോ കടയുടെയും മുന്നിലുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം അതാതു കടക്കാരന്റേത് ആണെന്നും, അങ്ങാടി വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പ്രസിഡന്റ് അറിയിച്ചു. തുടർന്ന് വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും പായസവിതരണവും നടത്തി.

പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ടി. പി. ഖാദർ ഹാജി, യൂണിറ്റ് വൈസ് പ്രസിഡന്റ് പി. ടി. അബ്ദുൽ നാസർ, കാരാട്ട് അബ്ദുറഹിമാൻ, ഐ. സി. ഷമീർ, നജീബ് പന്നികോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുരളീധരൻ നായർ സ്വാഗതവും, പി. മൊയ്‌തീൻ നന്ദിയും പറഞ്ഞു.തുടർന്ന് കടക്കാർ അങ്ങാടി ശുചീകരണം നടത്തി.
Previous Post Next Post
3/TECH/col-right