എളേറ്റിൽ: കളിയും ചിരിയുമായി ഓടിനടന്ന് വീട്ടുകാർക്കും ബന്ധുക്കൾ ക്കുമെല്ലാം പ്രിയപ്പെട്ടവളായ ജൂഹി (3) കുഞ്ഞാറ്റയുടെ ചിരിക്കുന്ന മുഖ മൊന്നുകാണാൻ കാത്തിരിക്കുകയാ ണ് പന്നൂർ ദേശത്തുകാർ.ചുരൽമലയിലെ ഉരുൾപൊട്ടലിലാണ് അവളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.
കിഴക്കോത്ത് പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗഷിബയുടെയും ഇളയമകളാണ് ജൂഹി. നൗഷിബയുടെ പിതാവ് സാമൂഹി കപ്രവർത്തകനും കോൺഗ്രസ് നേ താവുമായ എം.എസ്. യൂസുഫും ഭാര്യ ഫാത്തിമയും പന്നൂരിലെ വീട്ടിലെ ത്തിയിരുന്നു. ഇവിടെനിന്ന് ജൂഹി, ഇ വർക്കൊപ്പം അഞ്ചുദിവസംമുമ്പ് ചു രൽമലയിലുള്ള മാതൃസഹോദരി റുക്സാനയുടെ വീട്ടിലേക്ക് പോയതാണ്.
ഇവിടെ സന്തോഷങ്ങൾ പങ്കിട്ട് വീ ട്ടുകാർക്കൊപ്പം കിടന്നുറങ്ങിയതായി രുന്നു ജൂഹി യൂസഫ് (57), ഭാര്യ ഫാത്തിമ (55), മകൾ റുക്സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ എ ന്നിവരും ദുരന്തത്തിൽപെടുകയായിരു ന്നു. ചൂരൽമല ദുരന്തത്തിൽ ഏഴുപേ രെയും കാണാതായി. ഇവർ താമസിച്ച വീട് നിന്ന സ്ഥലം തിരിച്ചറിയാനാ വാത്തവിധം ഒലിച്ചുപോയി.
ചൊവ്വാഴ്ച രാവിലെ റുക്സാനയുടെ മൃതദേഹം ക ണ്ടെത്തി. റുക്സസാന അഞ്ചുമാസം ഗർഭിണിയായിരുന്നു. മുനീറിൻ്റെ മാതാ വിന്റെ മൃതദേഹം ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ജൂഹിക്കും മറ്റുബന്ധുക്കൾക്കുമായുള്ള തിരച്ചിൽ തുടരുകയാണ്