Trending

കുന്നിൻ മുകളിൽ അശാസ്ത്രീയമായ കോളേജ് ഗ്രൗണ്ട് നിർമ്മാണം; മതിൽ ഇടിഞ്ഞ് 200 കുടുംബങ്ങൾക്ക് ഭീഷണി. ആളുകളെ മാറ്റിപ്പാർപിച്ചു

എളേറ്റിൽ: കിഴക്കോത്ത് കത്തറമ്മൽ പൊന്നും തോറമലയിൽ പ്രവർത്തിക്കുന്ന ഗോൾഡൻ ഹിൽസ് കോളേജ് കോളേജിൻ്റെ അശാസ്ത്രീയമായ ഗ്രൗണ്ട് നിർമ്മാണം മൂലം മതിൽ ഇടിഞ്ഞ് കുന്നിന് താഴ് വാരത്തെ 200 വീടുകൾക്കാണ് ഭീഷണി. ചെങ്കൽ ഖനനം നടത്തിയ ശേഷം കുഴികളിൽ മണ്ണ് നികത്തിയായിരുന്നു ഗ്രൗണ്ട് നിർമ്മാണം, ശക്തമായ മഴയിൽ ഉറവ പൊങ്ങിയതും, വെള്ളം കൊട്ടി നിന്നതും കാരണം ഗ്രൗണ്ടിൻ്റെ  ചുറ്റുമതിൽ തകരുകയായിരുന്നു. കുനിന്ന് താഴ് വാരത്തെ ആഴം കൂടിയ കിണറുകൾ നിറഞ്ഞൊഴുകുകയും വൻ ശബ്ദം പുറത്തു വരികയും ചെയ്തിരുന്നു.

600 ഓളം കുട്ടികൾ പഠിക്കുന്ന കോളേജ് കെട്ടിടത്തിന്റെ ഫിറ്റ്നസും പരിശോധിക്കുമെന്ന് താമരശ്ശേരി തഹസിൽദാർ ഹരീഷ് പറഞ്ഞു.ഗ്രൗണ്ടിന് ചുറ്റുവട്ടത്തായി 200 വീടുകളാണ് ഉള്ളത്, ഇതിൽ 35 വീട്ടിലുള്ള 200 ഓളം പേരെ ഇന്നലെ രാത്രി തന്നെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മറ്റു വീട്ടുകാരെ ഇന്ന് വൈകീടോടെ ഇവിടെ ഇവിടെ നിന്നും മാറ്റുമെന്ന് റവന്യൂവകുപ്പ് അധികൃതർ പറഞ്ഞു.

താമരശ്ശേരി തഹസിൽദാർ ഹരീഷ്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
Previous Post Next Post
3/TECH/col-right