Trending

നാല് വർഷ ബിരുദ കോഴ്സുകളെ സംബന്ധിച്ച് ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

എളേറ്റിൽ:കേരളത്തിൽ ഈ വർഷം ആരംഭിച്ച നാല് വർഷ ബിരുദ കോഴ്സുകള ആസ്പഥമാക്കി ഏളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസിൽ സംബന്ധിച്ചു. പരിപാടി ഗോൾഡൻ ഹിൽസ് ട്രസ്റ്റ് ചെയർമാൻ എം.എ റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഉസ്മാൻ കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കോളേജ് മാനേജർ എം മുഹമ്മദലി മാസ്റ്റർ, എം ആലി മാസ്റ്റർ, ഇബ്രാഹിം എളേറ്റിൽ ,  സെയ്ദൂട്ടി മാസ്റ്റർ, എം.എ ഗഫൂർ മാസ്റ്റർ, സിദ്ധീഖ് മലബാറി, ചന്ദ്രൻ മാസ്റ്റർ,കരൂഞ്ഞി മുഹമ്മദ്, വളപ്പിൽ ഉമ്മർ,  രാധാകൃഷ്ണൻ മാസ്റ്റർ, സലാം മാസ്റ്റർ, സൈനബ ഉള്ളേടത്ത്, ലക്ഷമണൻ മാസ്റ്റർ ,ഷാഹിർ മാസ്റ്റർ, ടി.കെ മുനവ്വർ എന്നിവർ സംസാരിച്ചു. പി.കെ നംഷീദ് സ്വാഗതവും, അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

കോളേജ് മാനേജ്മെൻ്റ് ഏർപ്പെടുത്തിയ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കോളർഷിപ്പിൻ്റെ വിതരണവും പരിപാടിയിൽ നടന്നു.
Previous Post Next Post
3/TECH/col-right