Trending

MEC-7 കുട്ടമ്പൂർ യൂണിറ്റ് സംഗമം നടത്തി

കുട്ടമ്പൂർ : Mec-7 Multi Exercise Combination-7 Health Club കുട്ടമ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് സംഗമം നടന്നു. MEC-7 ഹെൽത്ത് ക്ലബ്ബിലെ വനിത പുരുഷ അംഗങ്ങളുടെ സംഗമം 90 പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.യൂണിറ്റ് സെക്രട്ടറി ബഷീർ മണ്ടയാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സംഗമംകാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. 

ജീവിതശൈലി രോഗങ്ങളുടെ ആധിക്യത്തെക്കുറിച്ചും അത് തടയുന്നതിൽ നിത്യ വ്യായാമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും  Mec-7 എന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാം ഉദ്ഘാടകൻ വിശദമായി സംസാരിച്ചു.തുടർന്ന്ആ ആറാം വാർഡ് മെമ്പർ ഷംന  ടീച്ചർ, മേഖലാ കോഡിനേറ്റർ നിയാസ് എകരൂൽ, ഏരിയ കോഡിനേറ്റർ ഷാദിയ മിനത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വനിതാ യൂണിറ്റ് സെക്രട്ടറി രമണി നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right