Trending

വനിത സംഗമവും, അനുമോദന സദസ്സും.

കുട്ടമ്പൂർ : ദേശീയ വായനശാല കുട്ടമ്പൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.കാക്കൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി എം ഷാജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ദിനേശ് പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷംന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാധാമണി, സി മാധവൻ മാസ്റ്റർ, ഗഫൂർ ഇയ്യാട് എന്നിവർ ആശംസകൾ നേർന്നു.

പ്ലസ് ടു, എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ചവരും ജില്ലാ മിനി വോളി ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും മായ ബാലവേദി അംഗങ്ങളെയും സാഹിത്യ ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു.

വിജയികൾക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി എം ഷാജി, ഷംന ടീച്ചർ, രാധാമണി എന്നിവർ ഉപഹാരം കൈമാറി. എം എ ഷുക്കൂർ സ്വാഗതാവും വനിതാ വേദി ചെയർ പേഴ്സൺ പി കെ രമണി നന്ദിയും രേഖ പ്പെടുത്തി.
Previous Post Next Post
3/TECH/col-right