കോഴിക്കോട്: വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ളകേരള മാപ്പിള കലാഭവൻ്റ 2023ലെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.മാപ്പിള ഗാനരത്‌ന പുരസ്‌കാരത്തിന് അഷ്‌റഫ് പയ്യന്നൂർ,
രാഷ്ട്രസേവന പ്രതിഭ പുരസ്‌കാരത്തിന് അഷ്‌റഫ് വാവാട്,ഇശൽ രത്‌ന പുരസ്‌കാരത്തിന് സുചിത്ര നമ്പ്യാർ, നവരത്‌ന തൂലിക പുരസ്‌കാരത്തിന് നസീറ ബക്കർ , സാമൂഹ്യസേവന ജ്യോതിപുരസ്‌കാരം പി.എം.എ സലാം, സാമൂഹ്യ സേവനപ്രതിഭ പുരസ്‌കാരം സാബു പരിയാരത്ത്, ജമാൽ തച്ചവള്ളത്ത്, അമൃതസന്ദേശ പുരസ്‌കാരം റഫീഖ് യൂസഫ്, സംഗീത ശ്രേഷ്ഠ ഹംസ വളാഞ്ചേരി, ത്രിപുട തരംഗസമ്മാൻ മുജീബ് മലപ്പുറം, പൂവച്ചൽ ഖാദർ ഏകതാ പുരസ്‌കാരത്തിന് ഷാജി ഇടപ്പള്ളി, നസീർ പള്ളിക്കൽ, ബദറുദ്ദീൻ പാറന്നൂർ എന്നിവർക്കാണ് പുരസ്കകാ കാരങ്ങൾ സമ്മാനിച്ചത്.
കേരള ഇലക്ട്രിസി റ്റി ബോർഡ് ഓംബുഡ്സ്മാൻ എ .സി . കെ. നായർ ഉദ്ഘാടനം ചെയ്തു.മാപ്പിള കലാഭവൻ പ്രസിഡന്റ് കുഞ്ഞുമോൻ കാ ഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു.കേരള മി ഷൻ ജോയിന്റ് ഡയറക്ടർ ടിം പിൾ മാഗി,
തോമസ് വർഗീസ്,സീരിയൽ സിനിമാ താരങ്ങളായ കിഷോർ സത്യ, ഡോ. രജിത് കുമാർ, സിന്ധു ഹരീഷ്, അബ്ദുൾ ജമാൽ ഷിയാസ് പെരുമ്പാവൂർ, അൻസാർ , ബഷീർ ആലുവ സംസാരിച്ചു.
Tags:
KOZHIKODE