കുട്ടമ്പൂർ: ദേശീയ വായനശാല, കുട്ടമ്പൂർ യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണപരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടമ്പൂർ ഹൈസ്കൂളിലെയും ഹയർ സെക്കന്ററി സ്കൂളിലെയും എസ് പി സി, സ്കൗട്ട് അംഗങ്ങളും പങ്കാളികളായി.
വായന ശാല പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ക്ലാസ്സിന്റെ ഉദ്ഘാടനം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷജിൽ നിർവ്വഹിച്ചു. പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ അബ്ബാസലി മാസ്റ്റർ മുഖ്യതിഥിയായിരുന്നു. ചേള ന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാഫി ക്ലാസ്സെടുത്തു. കുമാരി അലൈന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടമ്പൂർ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ വിദ്യ ടീച്ചർ, പി ടി എ പ്രസിഡന്റ് ഷാജി എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ നന്ദിയും, വിമുക്തി കൺവീനവർ ഷൈജു മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
NANMINDA