ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും.ഒമാൻ ഒഴികെയുള്ള അറബ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ.
അറഫാ സംഗമത്തിന് ശേഷം ഹാജിമാർ ഇന്നലെ മിനായിലെത്തി.പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടർന്ന് തൻ്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിൻ്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് പള്ളികളിലും, പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നിസ്കാരവും, ഖുത്ബയും ബലികർമ്മങ്ങളും നടക്കും.ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു.
Tags:
KERALA