Trending

മൈലാഞ്ചിയിടൽ മത്സരവും, ബലി പെരുന്നാൾ സൗഹൃദ സംഗമവും

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൈലാഞ്ചിയിടൽ മത്സരവും ബലി പെരുന്നാൾ സൗഹൃദ സംഗമവും സംഘടിപ്പിച്ചു. 

ഓരോ ക്ലാസ്സിൽ നിന്നും ജോഡികളായി എത്തിയ പെൺകുട്ടികളാണ് മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുത്തത്. 29 ക്ലാസ്സുകളിൽ നിന്നായി 58 പേർ മത്സരത്തിൽ പങ്കെടുത്തു.

സൗഹൃദ സംഗമം കെ കെ ഷൈജു ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. ദിനേഷ് പൂനൂർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അബ്ദുൽ മജീദ്, കെ കെ ഷനീഫ എന്നിവർ ആശംസകൾ നേർന്നു. 

കെ അബ്ദുസലീം സ്വാഗതവും എ കെ എസ് നദീറ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right