എളേറ്റിൽ ജി.എം. യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രകൃതിയെ അറിയുവാനും ആവാസ വ്യവസ്ഥയെ മനസ്സിലാക്കുവാനും പരിസ്ഥിതി നടത്തം സംഘടിപ്പിച്ചു.
മുൻ അദ്ധ്യാപകനും മികച്ച കർഷകനുമായ ഓ.പി.കോയ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിച്ചു.നരിക്കുനി മൂർഖൻകുണ്ടിലെ പ്രകൃതി ദത്ത കുളവും, പാട ശേഖരവും സന്ദർശിച്ചത് കുട്ടികൾക്ക് നവ്യനുഭവമായി.
പരിസ്ഥിതി നടത്തത്തിന് ഇക്കോ ക്ലബ് കൺവീനർ ബബിത, സവിത, ഷീല,മിഥുൻ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION