എളേറ്റിൽ:മഴ ശക്തമായതോടെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ബസ്റ്റാൻഡിലേക്ക് കടക്കാനാവാതെ യാത്രക്കാർ.വെള്ളം കെട്ടിനിൽക്കുന്നത് കാരണം നൂറു കണക്കിന് വിദ്യാർത്ഥികളും, മറ്റു യാത്രക്കാരും ബസ്റ്റാന്റിലെ വ്യാപാരികളുമാണ് ബുദ്ധിമുട്ടിലാവുന്നത്.
ഓവു ചാലിൽ നിന്നും മഴക്കാലത്തിന് മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതു കൊണ്ടാണ് ഈ വെള്ളക്കെട്ട് രൂപപ്പെട്ടതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.
നേരത്തെ ഓവു ചാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും, കത്തിക്കുന്നതും സംബന്ധിച്ചു എളേറ്റിൽ ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മഴക്കാലത്ത് മലിന ജലത്തിലൂടെ രോഗങ്ങൾ പടരുന്ന ഈ സമയത്ത് ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു.
Tags:
ELETTIL NEWS