Trending

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും,കുമാരനാശാൻ അനുസ്മരണവും.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കുമാരനാശാൻ അനുസ്മരണവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ്  അധ്യക്ഷനായി. പ്രശസ്ത നാടക രചയിതാവും സാംസ്കാരിക പ്രവർത്തകനുമായ സലാം വട്ടോളി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. 

സലിം വേണാടി, എ. വി മുഹമ്മദ്, കെ സാദിഖ്, കെ കെ ആതിര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഷിജിന പോൾ ടീച്ചർ സ്വാഗതവും പി പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right