താമരശ്ശേരി: ലക്ഷങ്ങൾ മുടക്കി ഒരു വർഷം മുമ്പ് മാത്രം പ്രവർത്തനമാരംഭിച്ച പുതുപ്പാടിയിലെ കെ.എസ്.ഇ.ബി യുടെ ചാർജ്ജിംഗ് സ്റ്റേഷൻ പ്രവർത്തന രഹിതമായി. പദ്ധതിയിൽ വൻ അഴിമതിയാണ് നടന്നതെന്നും, എം.എൽ.എ മറുപടി പറയണമെന്നും യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.എം.എൽ.എ തൻ്റെ വികസ പദ്ധതിയായി വൻ പ്രചരണം നടത്തിയാണ് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ പദ്ധതി ഉൽഘാടനം ചെയ്തത്.
ആധുനിക രീതിയിലെ മെഷീനുകൾ സ്ഥാപിക്കാതെയും,ചാർജ്ജ് ചെയ്യാനാവാത്ത ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിച്ചതിനെതിരെ പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ഉൽഘാടന പിറ്റേന്ന് പ്രദേശത്ത് ശക്തമായ സമരം സംഘടിപ്പിക്കുകയും, മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച സ്റ്റേഷനിലെ അഴിമതിയും യൂത്ത് ലീഗ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉൽഘാടന ദിവസം തന്നെ പദ്ധതിയിലെ അപാകതക്കെതിരെ ഉപഭോക്താക്കൾ എം.എൽ.എ യോട് നേരിട്ട് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.കൂടാതെ മറ്റ് യുവജന സംഘടനകളും അന്ന് പ്രതിഷേധിച്ചിരുന്നു.എന്നാൽ പ്രതിഷേധങ്ങൾ വക വെക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയതി അഴിമതിക്ക് കൂട്ട് നിൽക്കാനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പദ്ധതിയുടെ തകരാറുകൾ പരിഹരിക്കാനും ,തട്ടിപ്പിന് നേതൃത്വം നൽകിയവരെ പുറത്ത് കൊണ്ട് വരാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകും .ഇത് സംബന്ധിച്ച് ചേർന്ന യോഗം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ ഉൽഘാടനം ചെയ്തു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.
ഷംസീർ പോത്താറ്റിൽ, കെ.ടി ഷമീർ, കെ.സി ശിഹാബ്, അർഷാദ് മലപുറം, മഹറലി, സിറാജ് മാങ്ങാപ്പൊയിൽ, വി.കെ ഷംനാദ് ,അലി മണൽവയൽ, മുനീർ, ഷഫീഖ്, അബ്ദുറഹിമാൻ, ഫൈസൽ, യഹ് ക്കൂബ്, ഷിഹാബ് വള്ളിയാട് എന്നിവർ സംബന്ധിച്ചു.
Tags:
THAMARASSERY