Trending

പെൻഷൻ തുടർന്നും ലഭിക്കണോ? മസ്റ്ററിങ് ഇന്നു മുതൽ.

തിരുവനന്തപുരം:സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് ഇന്ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക് നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല.

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അതത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങൾക്ക് ലഭ്യമാക്കും. ഗുണഭോക്താക്കൾ വിവരങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ വാർഡംഗങ്ങൾ വഴിയോ കുടുംബാംഗങ്ങൾ വഴിയോ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.

ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ ജീവനക്കാരെ മുൻകൂട്ടി അറിയിച്ച ശേഷം വീടുകളിലെത്തി പൂർത്തീകരിക്കും. മസ്റ്ററിങ് പൂർത്തീകരിക്കാൻ ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right