Trending

ആസുര ഭൂമിയിൽ ദൈവീകത പടർത്തുന്ന നന്മയാണ് നമ്മുടെ കുഞ്ഞുങ്ങൾ:കെ എം അഷ്റഫ് മാസ്റ്റർ.

എളേറ്റില്‍:രക്ഷിതാക്കൾ കുട്ടികളിലർപ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിനുണ്ടെന്ന്  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ പറഞ്ഞു.ആസുര ഭൂമിയിൽ ദൈവികത പടർത്തുന്ന ദൂതർ കൂടിയാണ് നമ്മുടെ കുട്ടികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്. എസ് എൽ സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ എളേറ്റില്‍ എസ്കൊ ഫോക്കസ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 

ഫോക്കസ് മാനേജർ ഉനൈസ് പി പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. കൗസർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എസ് കൊ രക്ഷാധികാരി അയ്യൂബ് എം പി, ഷാഹിദ് കെ,റഊഫ് കെ.പി , ജാഫര്‍ മാസ്റ്റര്‍ കിഴക്കോത്ത്  എന്നിവർ സംസാരിച്ചു.
ഫോക്കസ് ഡയറക്ടർ നൗഫൽ മങ്ങാട് സ്വാഗതവും,  റഫീദ ഫാത്തിമ  കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right