മടവൂർ :രാംപൊയിൽ ടൗൺ മുസ്ലിം ലീഗ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും നൽകുന്ന സി എച്ച് മുഹമ്മദ് കോയ എക്സലൻസി അവാർഡ് ഉദ്ഘാടന കർമ്മം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ബിരുദം നേടിയ Dr. ജാസിം IS ന് നൽകിക്കൊണ്ട് കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് നിർവഹിച്ചു.
രാംപൊയിൽ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് മജീദ് മണങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനീസ് മടവൂർ സ്വാഗതം പറയുകയും,മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ ൻ പി അബ്ദുൽ റഷീദ്മാസ്റ്റർ,പി ടി എ ച്ച് ചെയർമാൻ പി കെ കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ, കൊടുവള്ളി മണ്ഡലം എ സ് ടി യു ജനറൽ സെക്രട്ടറി സിദ്ധീഖലി, പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കെ കെ,വനിത ലീഗ് മണ്ഡലം സെക്രട്ടറി സലീന സിദ്ധീഖലി,ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹാരിസ് പി ടി.ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് ഡി. ജനറൽ സെക്രട്ടറി സഫ്‌വാൻ പി പി. വൈസ് പ്രസിഡന്റ് റിയാസ് അരിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
Tags:
MADAVOOR