താമരശ്ശേരി:ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം മലോറത്ത് വാഹന അപകടം ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.ബൈക്ക് യാത്രികനായ കാന്തപുരം സ്വദേശി സുഹൈൽ (20)നാണ് പരിക്കേറ്റത്. ഇയാൾക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി ഭാഗത്തു നിന്നും ഈങ്ങാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ച ശേഷം പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു.കാറും, ഓട്ടോറിക്ഷയും ഈങ്ങാപ്പുഴ ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. രാവിലെ 9.15 ഓടെയായിരുന്നു അപകടം.
Tags:
WHEELS