പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി പ്രൊജക്റ്റും മങ്ങാട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. പൂനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച പരിസ്ഥിതി ദിന സന്ദേശ റാലി മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.
ഹെഡ്മാസ്റ്റർ എ വി മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി സാജിത, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, കെ അബ്ദുസലീം, സിറാജുദീൻ പന്നിക്കോട്ടൂർ, ടി.പി അജയൻ, സിപി ബിന്ദു, വി എച്ച് അബ്ദുസ്സലാം, പ്രശാന്ത് കുമാർ, കെ കെ നസിയ എന്നിവർ സന്നിഹിതരായി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം പരിസ്ഥിതി ദിന സന്ദേശം നൽകി. വൃക്ഷത്തൈ നടൽ, ശുചീകരണം
എന്നിവ കേഡറ്റുകൾ നിർവ്വഹിച്ചു.
Tags:
EDUCATION