Trending

കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ.യുടെ സുകൃതം പദ്ധതി വ്യാപിപ്പിക്കുന്നു.

കൊടുവള്ളി: നിയോജക മണ്ഡലം എം.എൽ. എ. ഡോ.എം.കെ മുനീർ മണ്ഡലത്തിൽ ആരോഗ്യ രംഗത്ത് നടപ്പാക്കുന്ന  സുകൃതം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിക്കുന്നു.
പദ്ധതിയുടെ ഭാഗമായി  നരിക്കുനി ഗ്രാമപഞ്ചായത്തിൽ 08/06/2024 ശനിയാഴ്ച മൂർഖൻകുണ്ട് ഗവ: എം.എൽ.പി  സ്കൂളിൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ  മെഡിക്കൽ ക്യാമ്പ് നടത്തും.

മേരിക്കുന്ന് നിർമ്മല ഹോസ്പിറ്റൽ, എം.വി. ആർ ക്യാൻസർ സെൻ്റർ, സി.ആർ.സി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് (ജനറൽ മെഡിസിൻ, ഓർത്തോ വിഭാഗം, ഗൈനക്കോളജി വിഭാഗം). ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം, കാൻസർ ബോധവൽക്കരണ ക്ലാസ് തുടങ്ങിയ പരിപാടികൾ നടക്കുന്നതാണ്. ഡോ. നിർമൽ.സി (എം.വി ആർ ക്യാൻസർ സെന്റർ ), ഡോ. റിസ (നിർമ്മല ഹോസ്പിറ്റൽ) എന്നിവർ ക്ലാസുകൾ നയിക്കുന്നതാണ്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജൗഹർ പൂമംഗലം, സന്തോഷ് മാസ്റ്റർ, സാജിദത്ത്, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി തുടങ്ങിയവർ സംബന്ധിക്കും.

ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി കൊടുവള്ളി ഗ്രാൻ്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് CRC യിൽ രേഖകൾ ഹാജറാക്കിയിട്ടുള്ള ഭിന്നശേഷികാർക്ക് ഒന്നാം ഘട്ട സഹായ ഉപകരണ വിതരണവും ചടങ്ങിൽ വെച്ച് നടത്തുന്നു.

എം.വി.ആർ ക്യാൻസർ സെൻ്ററിൻ്റെ മാമോഗ്രാം പരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ  ലഭ്യമാക്കുന്നതാണ്.

ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതി പ്രകാരം സി.ആർ.സി യിൽ  ഇൻ്റൺഷിപ്പ് പൂർത്തിയാക്കിയ കൗൺസിലർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നരിക്കുനി പഞ്ചായത്തിലെ മൂർഖൻകുണ്ട് ഗവ: എം.എൽ.പി  സ്കൂളിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് സുകൃതം വേദിയിൽ വെച്ച് നടക്കുമെന്ന് ഡോ. എം.കെ. മുനീർ MLA അറിയിച്ചു.
Previous Post Next Post
3/TECH/col-right