കുട്ടമ്പൂർ:ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ വിതരണവും പരിസ്ഥിതി ക്വിസും നടത്തി.
പുന്നശ്ശേരി എ യു പി സ്കൂൾ പ്രധാനധ്യാപകൻ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടന്നു.എളേറ്റിൽ ഗവ:യു പി എസ് ലെ ശാസ്ത്രാധ്യപിക സിജില ക്വിസ് നയിച്ചു.മുപ്പത് കുട്ടികൾ പങ്കെടുത്തു.വിജയികൾക്ക് പുസ്തകങ്ങളും വൃക്ഷത്തൈകളും സമ്മാനമായി നൽകി.കൂടാതെ കുട്ടമ്പൂർ ഹൈസ്കൂൾ, പുന്നശ്ശേരി യു പി സ്കൂൾ എന്നിവക്ക് വൃക്ഷതൈ നൽകി.
വായനശാല സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും, ലൈബ്രേറിയൻ അഞ്ജുഷ നന്ദിയും രേഖപ്പെടുത്തി.
Tags:
NANMINDA